സംസ്കാരം ബുധനാഴ്ച അനന്തപുരിയിലും ആലുപ്പുഴയിലും പൊതുദർശനം

Tuesday 22 July 2025 12:00 AM IST

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ഭൗതിക ദേഹം ഇന്ന് തിരുവനന്തപുരത്ത് പൊതുദർശനം കഴിഞ്ഞ് വിലാപയാത്രയായി ആലപ്പുഴയ്ക്ക്. വലിയചുടുകാട്ടിൽ നാളെ സംസ്കാരം.

ഇന്ന് :

1. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2വരെ ദർബാർ ഹാളിൽ പൊതുദർശനം 2. ഉച്ചയ്ക്ക് 2ന് മൃതദേഹം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക്

3. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിൽ അന്തിമ ഉപചാരമർപ്പിക്കാൻ സൗകര്യം

4. തിരുവനന്തപുരംജില്ലയിൽ 27 കേന്ദ്രങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും

5. പാളയം, പി.എം.ജി, പ്ലാമൂട്,പട്ടം, കേശവദാസപുരം, ഉള്ളൂർ,പോങ്ങുമൂട്, ശ്രീകാര്യം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം,ആറ്റിങ്ങൽ ബസ് സ്റ്റാന്റ് ,കച്ചേരിനട,ആലംകോട്,കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28–ാം മൈൽ, കടമ്പാട്ടുകോണം എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ.

6. കൊല്ലം ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും.

7. വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.

നാളെ :

1. രാവിലെ 9 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. 2. തുടർന്ന് ഉച്ചയ്ക്ക് ആലപ്പുഴ ടൗൺ ഹാളിലും പൊതുദർശനം 3. വൈകന്നേരത്തോടെ ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്‌കാരം

ഇ​ന്ന് ​ പൊ​തു​അ​വ​ധി

മൂ​ന്നു​ ​ദി​വ​സം​ ​ദുഃ​ഖാ​ച​ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ന്റെ​ ​നി​ര്യാ​ണ​ത്തി​ലു​ള്ള​ ​ആ​ദ​ര​സൂ​ച​ക​മാ​യി​ ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ക്കും​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ഇ​ന്ന് ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​സ്റ്റാ​റ്റ്യൂ​ട്ട​റി​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​നെ​ഗോ​ഷ്യ​ബി​ൾ​ ​ഇ​ൻ​സ്ട്രു​മെ​ന്റ്സ് ​ആ​ക്ട് ​പ്ര​കാ​ര​മു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​(​ബാ​ങ്കു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​)​ ​എ​ന്നി​വ​യ്ക്കും​ ​അ​വ​ധി​യാ​ണ്.​ ​ഇ​ന്നു​ ​മു​ത​ൽ​ ​മൂ​ന്നു​ ​ദി​വ​സ​മാ​ണ് ​ഔ​ദ്യോ​ഗി​ക​ ​ദുഃ​ഖാ​ച​ര​ണ.​ ​മൂ​ന്നു​ ​ദി​വ​സ​വും​ ​ദേ​ശീ​യ​ ​പ​താ​ക​ ​ആ​ദ​ര​സൂ​ച​ക​മാ​യി​ ​താ​ഴ്ത്തി​ക്കെ​ട്ടും.

പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​ഇ​ന്ന് ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ​രീ​ക്ഷ​ക​ളും​ ​(​തി​യ​റി,​ ​പ്രാ​ക്ടി​ക്ക​ൽ​ ​&​ ​വൈ​വ​ ​വോ​സി​)​ ​മാ​റ്റി​വ​ച്ച​താ​യി​ ​വാ​ർ​ത്താ​കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.​ ​മ​റ്റു​ദി​വ​സ​ങ്ങ​ളി​ലെ​ ​പ​രീ​ക്ഷ​ ​ക​ൾ​ക്ക് ​മാ​റ്റ​മി​ല്ല.​ ​പു​തു​ക്കി​യ​ ​തി​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും. പി.​എ​സ്.​സി​ ​പ​രീ​ക്ഷ​ക​ളും​ ​ഇ​ന്റ​ർ​വ്യൂ​വും​ ​മാ​റ്റി​ ​വ​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.