അഞ്ചൽ ടൗൺ ലയൺസ് ക്ളബ് ഭാരവാഹികൾ ചുമതലയേറ്റു

Tuesday 22 July 2025 12:02 AM IST
അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ പ്രസിഡന്റ് ഷീബാ യശോധരൻ ഭദ്രദീപം തെളിക്കുന്നു. യശോധരൻ രചന, കെ. സുരേഷ്, അനീഷ് കെ അയിലറ, ടോണി മാത്യു ജോൺ, എം.നിർമ്മലൻ, ഷിബു, അനൂപ് തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികളായി ഷീബ യശോധരൻ (പ്രസിഡന്റ്), ഷിബു (സെക്രട്ടറി) അനൂപ് (ട്രഷറർ) എന്നിവർ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് മുൻ മൾട്ടിപ്പിൾ ‌ഡിസ്ട്രിക്ട് ചെയർപേഴ്സൺ കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള ധനസഹായം ഉൾപ്പടെ മൂന്ന് ലക്ഷം രൂപയുടെ പദ്ധതിയുടെ ഉദ്ഘാടനം നീനാ സുരേഷ് നിർവഹിച്ചു. ചടങ്ങിൽ യശോധരൻ രചന, വി.എൻ. ഗുരുദാസ്, തമ്പി പാലമുക്ക്, അനീഷ് കെ അയിലറ, കെ. ദേവേന്ദ്രൻ, ടോണി മാത്യു ജോൺ, മുൻ പ്രസിഡന്റ് എം.നിർമ്മലൻ , കെ. ശ്രീധരൻ വായലാ, പി.അരവിന്ദൻ ജയ് ജവാൻ, വി.എൻ. ഗുരുദാസ്, എൻജിനീയർ ബിനു, അമ്പു സുഗതൻ, പി.ടി. കുഞ്ഞുമോൻ, കെ.എസ്. ജയറാം, വി.എൽ. അനിൽകുമാർ, എം. രാജൻകുഞ്ഞ്, അശോകൻ കുരുവിക്കോണം തുടങ്ങിയവർ പങ്കെടുത്തു.