ബ്രെത്തലൈസറിന് ഗ്രാമ്പൂവെള്ളവും മദ്യം, കുടുങ്ങി ട്രാൻ. ഡ്രൈവർ

Tuesday 22 July 2025 12:09 AM IST
വെള്ളറട കെ. എസ് ആർ ടി സി കൺട്രോൾഇൻസ്പെക്ടറുടെ ഓഫീസിനു മുന്നിൽ സുനുവും മറ്റൊരു ജീവനക്കാരന്റെ സഹായത്തോടെ സമരം നടത്തുന്നു

വെള്ളറട: ജീവിതത്തിൽ ഒരിക്കൽപോലും മദ്യപിക്കാത്ത കെ.എസ്.ആർ.ടി.സി വെള്ളറട ഡിപ്പോയിലെ ഡ്രൈവർ മലയൻകാവ് സ്വദേശി സുനി.വിയെ ബ്രെത്തലൈസർ ചതിച്ചു. രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോൾ അധികൃതർ ബ്രെത്തലൈസറിൽ ഊതിച്ചു. അതിൽ കാണിച്ചത് 10 പോയിന്റ്. സുനി മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഡിപ്പോ അധികൃതർ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിറുത്തി.

66 പേരെ പരിശോധിച്ചതിൽ സുനി മാത്രമാണ് കുടുങ്ങിയത്. മദ്യപിച്ചിട്ടില്ലെന്ന് സുനി ആണയിട്ട് പറഞ്ഞിട്ടും അധികൃതർ ചൊവിക്കൊണ്ടില്ല. ആകെ കുടിച്ചത് ഗ്രാമ്പൂ വെള്ളമാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ഗ്രാമ്പൂവിട്ട് തിളപ്പിച്ച വെള്ളം കുടിച്ചത്. അധികൃതർ വഴങ്ങില്ലെന്നായതോടെ സുനി വെള്ളറട പൊലീസിൽ പരാതി നൽകി. പൊലീസ് സ്റ്റേഷനിലെ ബ്രെത്തലൈസറിൽ പരിശോധിച്ചപ്പോൾ പോയിന്റ് സീറോ. അതോടെ സുനി മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ചതിച്ചത് ഗ്രാമ്പൂ വെള്ളം. ഡിപ്പോയിലെ ബ്രെത്തലൈസർ നൽകിയത് എട്ടിന്റെ പണി.

മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടും ഡ്യൂട്ടിക്ക് അയയ്ക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു ഡിപ്പോ അധികൃതർ. ഇതോടെ പുലർച്ചെ അഞ്ചിന് വെള്ളറടയിൽ നിന്നും കോവിലുവിള വഴി പോകേണ്ട സർവീസും മുടങ്ങി. തുടർന്ന് സുനി കൺട്രോളിംഗ് ഇൻസ്പെക്ടറുടെ ഓഫീസിനു മുന്നിൽ സമരം നടത്തി. പന്തളത്തെ ഡിപ്പോയിൽ നടത്തിയ പരിശോധനയിൽ ചക്കപ്പഴം കഴിച്ച നാലുപേരെ സമാന രീതിയിൽ ബ്രെത്തലൈസർ കുടുക്കിയിരുന്നു.

ബ്രെ​ത്ത​ലൈ​സ​ർ​ ​പ​രി​ശോ​ധ​ന: തു​ട​ക്ക​ത്തി​ൽ​ ​റീ​ഡിം​ഗ് പൂ​ജ്യം​ ​എ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം

കൊ​ച്ചി​:​ ​പൊ​ലീ​സി​ന്റെ​ ​ബ്രെ​ത്ത​ലൈ​സ​ർ​ ​ഉ​പ​ക​ര​ണ​ത്തി​ൽ​ ​ഓ​രോ​ ​പ​രി​ശോ​ധ​ന​യ്‌​ക്ക് ​മു​മ്പും​ ​റീ​ഡിം​ഗ് ​'​പൂ​ജ്യം​"​ ​ആ​ണെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​അ​ല്ലാ​ത്ത​പ​ക്ഷം,​ ​മു​ൻ​ ​പ​രി​ശോ​ധ​ന​യു​ടെ​ ​ക​ണ​ങ്ങ​ൾ​ ​അ​വ​ശേ​ഷി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​മ​ദ്യ​പി​ച്ചു​ ​വാ​ഹ​ന​മോ​ടി​ച്ചെ​ന്ന് ​ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​ ​പ​രി​ശോ​ധ​ന​ ​ആ​ധി​കാ​രി​ക​മാ​കി​ല്ലെ​ന്നും​ ​കോ​ട​തി​ ​പ​റ​ഞ്ഞു.​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഇ​തി​നെ​ക്കു​റി​ച്ച് ​അ​വ​ബോ​ധം​ ​ന​ൽ​കാ​ൻ​ ​ഡി.​ജി.​പി​ ​സ​ർ​ക്കു​ല​ർ​ ​ഇ​റ​ക്ക​ണം.​ ​വി​മാ​ന​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പ​രി​ശോ​ധ​ന​ ​സം​ബ​ന്ധി​ച്ച് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഇ​റ​ക്കി​യ​ ​സ​ർ​ക്കു​ല​ർ​ ​മാ​തൃ​ക​യാ​ക്കാം.​ ​പൊ​ലീ​സ് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ​ ​പി​ഴ​വു​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​ ​തി​രു​വ​ന​ന്ത​പു​രം​ ​ബാ​ല​രാ​മ​പു​രം​ ​സ്വ​ദേ​ശി​ക്കെ​തി​രാ​യ​ ​കേ​സ് ​ഭാ​ഗി​ക​മാ​യി​ ​റ​ദ്ദാ​ക്കി​യാ​ണ് ​ജ​സ്റ്റി​സ് ​വി.​ജി.​ ​അ​രു​ണി​ന്റെ​ ​ഉ​ത്ത​ര​വ്.​ ​ഹ​ർ​ജി​ക്കാ​ര​ൻ​ 2024​ ​ഡി​സം​ബ​ർ​ 30​ ​ന് ​മ​ദ്യ​പി​ച്ച് ​ഇ​രു​ച​ക്ര​വാ​ഹ​നം​ ​ഓ​ടി​ച്ചെ​ന്നാ​രോ​പി​ച്ച് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി.​കോ​ളേ​ജ് ​പൊ​ലീ​സാ​ണ് ​കേ​സെ​ടു​ത്ത​ത്.​ ​ബ്ളാ​ങ്ക് ​ടെ​സ്റ്റി​ലെ​യും​ ​യ​ഥാ​ർ​ത്ഥ​ ​ടെ​സ്റ്റി​ലെ​യും​ ​റീ​ഡിം​ഗി​ലെ​ ​അ​പാ​ക​ത​ ​ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.