പഞ്ചാ. പ്രസിഡന്റാകുന്ന എയ്ഡഡ് അദ്ധ്യാപകർക്ക് സ്പെഷ്യൽ ലീവ്
Tuesday 22 July 2025 1:27 AM IST
കൊച്ചി: ഗ്രാമ/ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷരാകുന്ന എയ്ഡഡ് കോളേജ് അദ്ധ്യാപകർക്ക് ശമ്പളമില്ലാത്ത സ്‌പെഷ്യൽ ലീവിന് അവകാശമുണ്ടെന്നു ഹൈക്കോടതി. ഇൻക്രിമെന്റ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡോ. സജി ചാക്കോ നൽകിയതടക്കം ഹർജികൾ അനുവദിച്ചാണു ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. സ്വകാര്യ സ്‌കൂൾ അദ്ധ്യാപകർക്കും എയ്ഡഡ് കോളേജിലെ അനദ്ധ്യാപക ജീവനക്കാർക്കും1988ലെ ഉത്തരവു പ്രകാരം ഈ ആനുകൂല്യം ലഭ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. 2025ലെ ഉത്തരവിലൂടെ ഹയർ സെക്കൻഡറി അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്കും സമാന ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. നാലു മാസത്തിനകം ഹർജിക്കാരുടെ കാര്യത്തിൽ ഉചിതമായ നടപടിയെടുക്കാൻ കോടതി നിർദേശിച്ചു.