സി. സദാനന്ദൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു

Tuesday 22 July 2025 2:49 AM IST

ന്യൂഡൽഹി: രാഷ്‌ട്രപതി നാമനിർദ്ദേശം ചെയ്‌ത ബി.ജെ.പി നേതാവ് സി.സദാനന്ദൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറുടെ മുമ്പാടെ മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഭാര്യ വനിതാ റാണി, മകൾ യമുന ഭാരതി, ബി.ജെ.പി നേതാക്കളായ വി.മുരളീധരൻ, കെ.സുരേന്ദ്രൻ, പി.കെ.കൃഷ്‌ണദാസ്, എ. അബ്‌ദുള്ളക്കുട്ടി തുടങ്ങിയവർ സത്യപ്രതിജ്ഞ കാണാനെത്തി.

അസാമിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബീരേന്ദ്ര പ്രസാദ് ബൈശ്യ (എ.ജിപി), കനദ് പുർകായസ്‌ത (ബി.ജെ.പി), നാമനിർദ്ദേശം ചെയ്യപ്പെട്ട ഡോ. മീനാക്ഷി ജെയിൻ, ഹർഷ് വർധൻ ശൃംഗ്ല എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു.