സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം, പശുവിനെ മേയ്‌ക്കാൻ പോയ യുവാവ് കൊല്ലപ്പെട്ടു
Tuesday 22 July 2025 12:52 PM IST
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) ആണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേയ്ക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ എത്താത്തതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.