'ആ പൂതി മനസിൽ വച്ചാൽ മതി'; അന്ന് റിയാസിനായി ഉറച്ചശബ്ദത്തോടെ വിഎസ് പറഞ്ഞത് ഇതായിരുന്നു
Tuesday 22 July 2025 5:58 PM IST
കോഴിക്കോട്. ' മുഹമ്മദ് റിയാസിനെ പേടിപ്പിച്ച് പാക്കിസ്ഥാനിലേക്ക് അയക്കാം എന്ന പൂതി മനസിൽ വെച്ചാൽ മതി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന ശക്തമായ പ്രസ്ഥാനം ഈ മണ്ണിൽ ഉറച്ചുനിന്ന് , പാകിസ്ഥാനിലേക്ക് അയക്കാൻ തയ്യാറായിരിക്കുന്നവരെ എങ്ങോട്ടാണ് അയക്കാൻ പോകുന്നതെന്ന് കാണാം......' 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വി എസ് നടത്തിയ പ്രസംഗമാണിത്.
അന്ന് കോഴിക്കോട് ബീച്ചിൽ നടത്തിയ ചാനൽ സംവാദത്തിൽ റിയാസ് ഉത്തരേന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ ബി ജെ പിക്കാർ റിയാസിനെ പാകിസ്ഥാനിലയക്കണമെന്ന ഭീഷണി മുഴക്കി. ഇത് വലിയ വിവാദമായി. അന്ന് കോഴിക്കോട് മുതലക്കുളത്ത് നടന്ന പ്രചാരണ യോഗത്തിൽ വി.എസ്. ഇതിനെതിരെ ആഞ്ഞടിച്ചു.2012 ൽ റിയാസ് സമരത്തിന്റെ ഭാഗമായി ഒരുമാസത്തെ ജയിൽ വാസം കഴിഞ്ഞുവന്നപ്പോൾ മാലയിട്ട് സ്വീകരിച്ചതും വി എസായിരുന്നു.