പ്രതിഭാസംഗമവും അനുമോദനവും
Wednesday 23 July 2025 12:49 AM IST
ഫറോക്ക്: ഫറോക്ക് ജി.വി.എച്ച്.എസ്.എസ് 'ഹർഷം 2025' പ്രതിഭാ സംഗമവും അനുമോദനവും മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു . ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി അബ്ദുൾ റസാക്ക് അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ.അബ്ദുൽ നാസർ യു.കെ മുഖ്യപ്രഭാഷണം നടത്തി. ഫറോക്ക് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ സുലൈഖ കെ.പി, വാക്കരു ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.സ്കൂൾ പ്രിൻസിപ്പൽ താരാ ബാബു സ്വാഗതവും പ്രധാനാദ്ധ്യാപകൻ കെ.പി സ്റ്റിവി നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ കവിതയുടെ രചയിതാവ് പി ശിവലിംഗൻ എന്നിവർ അനുമോദനം ഏറ്റുവാങ്ങി.