ചാന്ദ്രദിനം ആഘോഷിച്ചു
Wednesday 23 July 2025 12:52 AM IST
വടകര: ഒഞ്ചിയം ഗവ.യു.പി.സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു. റോക്കറ്റ് നിർമ്മാണ പരിശീലത്തിന്റെ ഭാഗമായി മുഴുവൻ കുട്ടികളും റോക്കറ്റ് മോഡലുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. ചാന്ദ്ര മനുഷ്യനും ചന്ദ്രനും തമ്മിലുള്ള അഭിമുഖം, സുനിത വില്യംസ് , ശുഭാംശു ശുക്ല എന്നിവരുടെ അനുഭവസാക്ഷ്യം കുട്ടികൾക്ക് കൗതുകവും വിജ്ഞാനവും പകർന്നു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെയും ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയുടെയും വീഡിയോ പ്രദർശനവും നടന്നു. ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ട് ചുമർ ചിത്ര നിർമ്മാണവും നടന്നു. പ്രധാനാദ്ധ്യാപകൻ ടി.വി.എ ജലീൽ ചാന്ദ്രദിന പ്രഭാഷണം നടത്തി. അദ്ധ്യാപിക റീന അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ സുജിത്ത് സ്വാഗതം പറഞ്ഞു. ശ്രീജ, ഷിൻസി, ബസിത എന്നിവർ നേതൃത്വം നൽകി.