കർക്കടക മാസ പൂജയും അനുമോദനവും
Wednesday 23 July 2025 12:02 AM IST
നരിക്കുനി: കൽക്കുടുമ്പ് തിരുവോത്തുപൊയിൽ ഭദ്രകാളി ക്ഷേത്രത്തിൽ കർക്കടക മാസ പൂജകൾ ക്ഷേത്രം മേൽശാന്തി
രാമദാസ് പുതിയേടത്തിന്റെയും മനോജ് കക്കോടിയുടെയും കാർമ്മികത്വത്തിൽ നടന്നു. ഗണപതി ഹോമം, സുദർശനഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവതിസേവ എന്നിവയിൽ നൂറുകണക്കിന് ഭക്തർ പങ്കാളികളായി. എൽ.എസ് .എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു
പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വ്യത്യസ്ത മേഖലകളിൽ വ്യക്തിഗത നേട്ടം കൈവരിച്ചവരെയും ക്ഷേത്ര കമ്മിറ്റി അനുമോദിച്ചു. ക്ഷേത്രം കാരണവർ പൂക്കോട്ട് പാച്ചുക്കുട്ടി, ടി.പി.വേലുക്കുട്ടി, ടി.പി. റൂബീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ടി.പി സജിത്ത് കുമാർ സ്വാഗതവും സെക്രട്ടറി അമൃത വിഷ്ണു നന്ദിയും പറഞ്ഞു.