സംഘാടക സമിതി രൂപീകരിച്ചു
Wednesday 23 July 2025 12:03 AM IST
രാമനാട്ടുകര : കാലിക്കറ്റ് സർവകലാശാല സൈക്കോളജി വിഭാഗത്തിന്റെ പിന്തുണയോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് നടത്തുന്ന 'കൗമാരം സംഘർഷങ്ങൾക്കപ്പുറം - കൗമാരത്തെ അറിയുക' ജനകീയ കാമ്പെയിൻ സംഘാടക സമിതി വാഴയൂർ ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ചു. ജനറൽ കൺവീനർ സുനിൽ സി.എൻ ഉദ്ഘാടനം ചെയ്തു. വാഴയൂർ യൂണിറ്റ് പ്രസിഡന്റ് ടി. പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: രക്ഷാധികാരികൾ : ടി.പി വാസുദേവൻ, വിമല പാറക്കണ്ടത്തിൽ, പ്രേമൻ ഇ. ചെയർമാൻ - എ വി അനിൽകുമാർ വൈസ് - ആർ.എസ് അമീന കുമാരി , മോഹനൻ കാരാട് കൺവീനർ- രമേശൻ പി ജോ.- ബി ദേവൻ, സരസ്വതി കെ. കോ-ഓർഡിനേറ്റർ - ടിപി പ്രമീള.