കെ.എസ്.എസ്.പി.യു കൺവെൻഷൻ
Wednesday 23 July 2025 12:55 AM IST
വടകര : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഓർക്കാട്ടേരി യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചന്ദ്രൻ കുങ്കുവച്ചേരി അദ്ധ്യക്ഷത വഹിച്ചു. പി.പി ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. കൈത്താങ്ങ് വിതരണം വി.പി കമലാക്ഷി നിർവഹിച്ചു. കെ.കെ ദിവാകരൻ ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എടത്തിൽ ദാമോദരൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ടി.എൻ.കെ ശശീന്ദ്രൻ, പി.കെ സതീശൻ, കുന്നോത്ത് ചന്ദ്രൻ, തില്ലേരി ഗോവിന്ദൻ , പി.കെ വത്സല, പി.പി കെ.രാജൻ, വി.വി രാദാസൻ ,എം.കെ രാധാകൃഷ്ണക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.