ജ​ന​മനസി​ലൂ​ടെ​ ​അ​ന്ത്യ​യാ​ത്ര

Wednesday 23 July 2025 2:18 AM IST
f

തിരുവനന്തപുരം: ചരിത്രപുരുഷന്റെ കാൽപ്പാടുകൾ പതിഞ്ഞ സെക്രട്ടേറിയറ്റിലെ ദർബാർ ഹാൾ. അവിടെ പൊതുദർശനംകഴിഞ്ഞ് വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം പുറത്തേക്കെടുക്കുമ്പോൾ സൂര്യൻ കാർമേഘത്താൽ മൂടിയിരുന്നു. സങ്കടക്കടലായി ജനം ആർത്തലച്ചു. ''കണ്ണേ കരളേ വി.എസേ.."" ജനസഞ്ചയം മുഷ്ടിചുരുട്ടി വിളിച്ചു. അപ്പോഴേക്കും കരിമേഘം മാഞ്ഞ് ആകാശത്ത് സൂര്യൻ തെളിഞ്ഞു.

ചെങ്കൊടി പുതച്ച വി.എസിനെ പ്രത്യേകം തയ്യാറാക്കിയ പുഷ്പാലംകൃതമായ ബസിലേക്ക് എത്തിക്കാൻ പൊലീസ് നന്നേ ബുദ്ധിമുട്ടി. ''നിങ്ങൾ ഉയർത്തിയ മുദ്രാവാക്യം ഞങ്ങളീ മണ്ണിൽ ശാശ്വതമാക്കും."" ജനാവലി വിതുമ്പലോടെ വി.എസിന് കൊടുക്കുന്ന വാക്ക്. അത് ആകാശത്തോളം മുഴങ്ങി.

രാവിലെ 9മുതൽ ദർബാർ ഹാളിൽ പൊതുദർശനം തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേകം തയ്യാറാക്കിയ ബസിൽ വി.സിന്റെ ഭൗതിക ശരീരം പുറത്തേക്ക് എത്തിയത്. അവസാനമായി കാണാനെത്തിയവരിൽ ശേഷിച്ചവർ ബസിനെ പുതഞ്ഞു. ജനത്തിനു കാവലാളായിരുന്നു വി.എസിന്റെ ഭൗതികദേഹത്തിന് കഴിഞ്ഞ രാത്രി മുഴുവൻ ജനം കണ്ണീരോടെ കാവലിരുന്നു.

രാവിലെ മുതൽ മഴ ശക്തമായിരുന്നു. അതിനിടെയാണ് തമ്പുരാൻമുക്കിലെ വേലിക്കകം വീട്ടിൽനിന്ന് മൃതദേഹം സെക്രട്ടേറിയറ്റിലേക്കു കൊണ്ടുവന്നത്.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്ക‌ർ പുഷ്പചക്രം അർപ്പിച്ചു. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന്റെ സാന്നിദ്ധ്യത്തിൽ വി.എസിനെ ദേശീയപതാക പൊലീസ് പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പുഷ്പചക്രം സമർപ്പിച്ചു. പിന്നാലെ പ്രമുഖർ ഒന്നൊന്നായി എത്തി. സെക്രട്ടേറിയറ്റിന്റെ സൗത്ത്, നോർത്ത് ഗേറ്റുകളിൽ കൂടിയായിരുന്നു പൊതുജനത്തിന് പ്രവേശനം. ക്യൂ പുന്നൻറോഡും കഴിഞ്ഞു നീണ്ടു.

പൊട്ടിക്കരഞ്ഞ് ജനം

ഇന്നലെ അലയടിച്ചെത്തിയവർ പാർട്ടി പ്രവർത്തകർ മാത്രമായിരുന്നില്ല. വി.എസ് എന്ന വലിയ ശരിയെ അംഗീകരിച്ചവർ, ആരാധിച്ചവർ, വി.എസിന്റെ വാക്കുകളിൽ ഊർജ്ജം നേടിയവർ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, വൃദ്ധർ, കുട്ടികൾ. ചിലർ നെഞ്ചത്തടിച്ച് കരഞ്ഞു.

കേരളത്തിന് ഇതുപോലൊരു കാവലാൾ ഇനിയുണ്ടാകുമോ? അവർ പൊട്ടിക്കരഞ്ഞു. അഴിമതിക്കെതിരെ വി.എസ് നടത്തിയ സന്ധിയില്ലാത്ത പോരാട്ടം അവർ അനുസ്മരിച്ചു. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത ഇതുപോലൊരു നേതാവ് ഇനിയുണ്ടാവില്ലെന്നും, അവസാനമായി കണ്ടു വിടപറയേണ്ടത് തന്റെ ബാദ്ധ്യതയായി കരുതുന്നുവെന്നും വീൽ ചെയറിൽ എത്തിയ യുവാവ് പറഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.ഐ നേതാവ് ആനി രാജ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങിയവർ അന്തിമോപാരമർപ്പിച്ചു.

​ര​ണ്ടു​ ​ക്യൂ​ ​ഒടുവി​ൽ നാ​ലായി

ഒന്നരയായപ്പോഴേക്കും അറിയിപ്പ് വന്നു. പൊതുദർശനം വേഗത്തിലാക്കണം. രണ്ട് ക്യൂവായുള്ള പ്രവേശനം നാല് ക്യൂ ആയി. 1.55ന് ദർബാർ ഹാളിന്റെ വാതിൽ അടഞ്ഞു. ഓടിക്കിതച്ചെത്തിയവർ നിരാശരായി. പെട്ടെന്ന് സെക്രട്ടേറിയറ്റ് വളപ്പിലാകെ ജനം നിറഞ്ഞു. വി.എസിന്റെ ഭൗതികശരീരം കൊണ്ടുപോകാനുള്ള കെ.എസ്.ആർ.ടി.സി ബസ് ദർബാർ ഹാളിനു മുന്നിലെത്തിക്കാൻ പലവട്ടം നടത്തിയ ശ്രമം പരാജയപ്പെട്ടു. പിന്നീട് രണ്ടരയോടെ മെയിൻ ബ്ലോക്കിനു മുന്നിലായി നിറുത്തിയ ബസിലേക്ക് പൊലീസ് വി.എസിനെ എത്തിക്കുകയായിരുന്നു. വി.എസിന്റെ മകൻ വി.എ.അരുൺകുമാർ, മന്ത്രി കെ.എൻ.ബാലഗോപാൽ, പാ‌ർട്ടി ജില്ല സെക്രട്ടറി വി.ജോയി എന്നിവരാണ് ബസിൽ ഒപ്പം.

നിരത്തുകളിലെല്ലാം ജനം വി.എസിനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു, ചുവന്ന പൂക്കളുമായി. തൊണ്ടപൊട്ടി അവർ വിളിക്കുന്നുണ്ടായിരുന്നു ''ഇല്ലാ ഇല്ല മരിച്ചിട്ടില്ല, സഖാവ് വി.എസ് മരിച്ചിട്ടില്ല. ജീവിക്കുന്നു ‌‌ഞങ്ങളിലൊഴുകും ചോരയിലൂടെ"". സഖാവേ, ലാൽ സലാം.

നി​ത്യ​വി​ശ്ര​മം ടി.​വി.​തോ​മ​സി​ന് അ​രി​കെ

ആ​ല​പ്പു​ഴ​:​ ​അ​ല​ക​ട​ൽ​ ​പോ​ലെ​ ​സ്മ​ര​ണ​ക​ൾ​ ​ആ​ർ​ത്തി​ര​മ്പു​ന്ന​ ​പു​ന്ന​പ്ര​ ​വ​ലി​യ​ചു​ടു​കാ​ട് ​ര​ക്ത​സാ​ക്ഷി​ ​മ​ണ്ഡ​പം​ ​ഇ​ന്ന് ​വി.​എ​സ് ​എ​ന്ന​ ​വി​പ്ല​വ​ ​സൂ​ര്യ​നെ​ ​ഏ​റ്റു​വാ​ങ്ങും.​ ​ പു​ന്ന​പ്ര​ ​വ​യ​ലാ​ർ​ ​ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും​ ​ജ​ന​നാ​യ​ക​രു​ടെ​യും​ ​ഓ​ർ​മ്മ​ക​ൾ​ ​പ​ങ്കി​ടു​ന്ന​ ​ച​രി​ത്ര​ ​സ്മാ​ര​കത്തി​ൽ​ ​ര​ക്ത​സാ​ക്ഷി​ ​സ്തൂ​പ​ത്തി​ന് ​തെ​ക്ക് ​കി​ഴ​ക്ക് ​ഭാ​ഗ​ത്ത് ​സ​മ​ര​സേ​നാ​നി​ക​ളാ​യി​രു​ന്ന​ ​പി.​എ.​ജോ​ർ​ജി​നും​ ​ടി.​വി.​തോ​മ​സി​നും​ ​സ​മീ​പ​മാ​ണ് ​വി.​എ​സ് ​നി​ത്യ​നി​ദ്ര​‌​യി​ലാ​കു​ക.​ ​തി​രു​വി​താം​കൂ​ർ​ ​ക​യ​ർ​ ​ഫാ​ക്ട​റി​ ​വ​ർ​ക്കേ​ഴ്സ് ​യൂ​ണി​യ​ൻ​ ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു​ ​മൂ​വ​രും.​ ​ അ​വി​​ഭ​ക്ത​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യി​ൽ​ ​ഒ​രു​മി​ച്ച് ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​ർ.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​പി​ള​ർ​ന്ന​പ്പോ​ൾ​ ​പി.​എ.​ജോ​ർ​ജും ​ടി.​വി.​തോ​മ​സും​ ​സി.​പി.​ഐ​യു​ടെ​യും ​വി.​എ​സ് ​സി.​പി​എ​മ്മി​ന്റെ​യും​ ​ഭാ​ഗ​മാ​യി.​ ​തി​രു​വി​താം​കൂ​ർ​ ​ക​യ​ർ​ ​ഫാ​ക്ട​റി​ ​വ​ർ​ക്കേ​ഴ്സ് ​യൂ​ണി​യ​ൻ​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​പി.​എ.​ജോ​ർ​ജ് ചാ​ത്ത​നാ​ട് ​വാ​ർ​ഡി​ൽ​ ​നി​ന്നു​ള്ള​ ​ആ​ല​പ്പു​ഴ​ ​ന​ഗ​ര​സ​ഭാം​ഗ​മാ​യി​രു​ന്നു.​ ​സ​മ​ര​സേ​നാ​നി​ ​ആ​ൻ​ഡ്രൂ​സ് ​മൂ​പ്പ​ന്റെ​ ​മ​ക​നാ​യി​രു​ന്നു​ ​ജോ​ർജ്. പി.​ ​കൃ​ഷ്‌​ണ​പി​ള്ള,​ ​എം.​എ​ൻ.​ ​ഗോ​വി​ന്ദ​ൻ​നാ​യ​ർ,​ ​എ​സ്.​ ​കു​മാ​ര​ൻ,​ ​സി.​കെ.​ ​ച​ന്ദ്ര​പ്പ​ൻ,​ആ​ർ.​സു​ഗ​ത​ൻ,​ ​ടി.​വി.​തോ​മ​സ്,​ ​പി.​ടി.​ ​പു​ന്നൂ​സ്,​ ​ജോ​ർ​ജ് ​ച​ട​യം​മു​റി,​ ​പി.​കെ.​ ​ച​ന്ദ്രാ​ന​ന്ദ​ൻ,​ ​കെ.​ആ​ർ.​ ​ഗൗ​രി​അ​മ്മ,​ ​പി.​ ​പ​ത്മ​നാ​ഭ​ൻ,​ ​ടി.​വി.​ ​ര​മേ​ശ് ​ച​ന്ദ്ര​ൻ,​ ​എം.​കെ.​ ​സു​കു​മാ​ര​ൻ,​ ​സി.​ ​ജി.​ ​സ​ദാ​ശി​വ​ൻ,​ ​എ​ൻ.​ ​ശ്രീ​ധ​ര​ൻ,​ ​വി.​സൈ​മ​ൺ​ ​ആ​ശാ​ൻ,​ ​ വി.​ ​കെ.​ ​വി​ശ്വ​നാ​ഥ​ൻ ​തു​ട​ങ്ങി​യ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​നേ​താ​ക്കൾ​ ​അ​ന്ത്യ​വി​ശ്ര​മ​ം ​ കൊള്ളുന്ന ചരി​ത്രഭൂമി​യാണി​ത്.