കേരള, എം.ജി ഇന്നത്തെ പരീക്ഷ മാറ്റി

Wednesday 23 July 2025 12:00 AM IST

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ ഇന്ന്‌ പൊതുഅവധി പ്രഖ്യാപിച്ചതിനാൽ കേരള സർവകലാശാല , എം.ജി സർവകലാശാലകൾ ഇന്ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റുദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ബാധകമാണ്.