വാട്ടർ എ.ടി.എം സ്ഥാപിച്ചു

Wednesday 23 July 2025 1:39 AM IST
പുതശ്ശേരി ഗ്രാമപഞ്ചായത്തിൽ കഞ്ചിക്കോട് വാതക ശ്മശാനത്തിന് സമീപം സ്ഥാപിച്ച വാട്ടർ എ.ടി.എം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്യുന്നു.

മലമ്പുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതുശ്ശേരി പഞ്ചായത്തിൽ വാട്ടർ എ.ടി.എം സ്ഥാപിച്ചു. കഞ്ചിക്കോട് വാതക ശ്മശാനത്തിന് സമീപം സ്ഥാപിച്ച വാട്ടർ എ.ടി.എം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ നാലാമത്തെ വാട്ടർ എ.ടി.എമ്മാണിത്. ബ്ലോക്ക് പഞ്ചായത്തിന്റെ ധനകാര്യ കമ്മീഷൻ ഗ്രാൻഡിൽ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് വാട്ടർ എ.ടി.എം നിർമ്മിച്ചിരിക്കുന്നത്. പുതശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജീഷ്, വാർഡ് അംഗങ്ങളായ എം.സുഭാഷ്, ഷണ്മുഖൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ടി.എൽ അജീഷ്‌കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.