ശുചീകരണം നടത്തി

Wednesday 23 July 2025 1:40 AM IST
മരുതറോഡ് ഗ്രാമപഞ്ചായത്തിൽ കൽമണ്ഡപം കനാൽ പരിസരത്തെ ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു.

പാലക്കാട്: മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി കൽമണ്ഡപം കനാൽ പരിസരത്ത് മരുത റോഡ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് ചെയർമാൻ ഗോപിനാഥൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിതകർമ സേന പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കനാൽ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടാതെ രാത്രികാലങ്ങളിൽ നിരീക്ഷണത്തിനായി മരുതറോഡ് ഗ്രാമപഞ്ചായത്തിന്റെ വിജിലൻസ് സ്‌ക്വാഡിനെ നിയോഗിക്കുമെന്നും പറഞ്ഞു.