വാർഡ് വിഭജനം
Wednesday 23 July 2025 1:43 AM IST
പാലക്കാട്: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലെ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ പുറത്തിറക്കി. കരട് വിജ്ഞാപനം സംബന്ധിച്ച് ജനങ്ങൾക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും 26 വരെ സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ അതത് ജില്ലാ കളക്ടർമാർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാൽ വഴിയോ ആക്ഷേപങ്ങൾ സമർപ്പിക്കാം. രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. കരട് വിജ്ഞാപനം അതത് തദ്ദേശ സ്ഥാപനങ്ങളിലും ജില്ലാ കളക്ടറേറ്റുകളിലും പരിശോധനയ്ക്ക് ലഭിക്കും.
delimitation.lsgkerala.gov.in, sec.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പരിശോധിക്കാം.