മിൽക്കി മിസ്റ്റ് പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക്

Wednesday 23 July 2025 12:35 AM IST

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന പാക്കേജ്ഡ് ഫുഡ് കമ്പനികളിലൊന്നായ മിൽക്കി മിസ്റ്റ് ഡയറി ഫുഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് ഡി.ആർ.എച്ച്.പി സമർപ്പിച്ചു. ഐ.പി.ഒയിലൂടെ 2035 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1785 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 250 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.