പുതിയ മുടികൊഴിക്കൽ പ്രതിരോധ ഷാംപൂവുമായി ഹിമാലയ

Wednesday 23 July 2025 12:36 AM IST
പുതിയ ആന്റിഹെയർ ഫാൾ ഷാംപൂ കാമ്പെയ്‌നുമായി ഹിമാലയ

കൊച്ചി: കേശസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രകൃതി നൽകുന്ന ഏറ്റവും മികച്ച പരിഹാരം വാഗ്ദാനം ചെയ്യുന്ന പുതിയ ആന്റി ഹെയർ ഫാൾ ഷാംപൂ പ്രചാരണവുമായി ഹിമാലയ വെൽനസ്. 'കേശസംരക്ഷണത്തിന്റെ രാജാവ്' എന്നറിയപ്പെടുന്ന ഭൃംഗരാജ ഷാംപൂ ഉപയോഗിച്ച് മുടികൊഴിച്ചിലിന് പ്രകൃതിദത്തവും ഫലപ്രദവുമായ ഒരു പരിഹാരം പ്രചാരണത്തിലൂടെ മുന്നോട്ട് വെക്കുന്നു. ഹിമാലയയുടെ ആന്റി ഹെയർ ഫാൾ ഭൃംഗരാജ ഷാംപൂ ഉപയോഗിച്ച് കേശസംരക്ഷണം സുരക്ഷിതവും വിശ്വസനീയവുമായി നേടാമെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രകൃതിയിൽ അധിഷ്ഠിതമായ കേശ സംരക്ഷണ മാർഗ്ഗങ്ങൾ നൽകുന്നതിനുള്ള ഹിമാലയ വെൽനസിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും അവബോധം വർദ്ധിപ്പിക്കുന്നതിനുമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യവ്യാപകമായി പ്രചാരണം നടത്തും.