അനുശോചനം

Wednesday 23 July 2025 1:41 AM IST

കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനപ്രവാഹം.

വി.എസ്. സമൂഹത്തിൽ വരുത്തിയ സ്വാധീനം നിസ്തുലമാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി പറഞ്ഞു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരോടുള്ള പ്രതിബദ്ധതയും അഴിമതിക്കെതിരായ നിലപാടുകളും എന്നും ഓർമ്മിക്കപ്പെടുമെന്ന് സമിതി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

കേരള സ്റ്റേറ്റ് സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് എ. നിസാറുദ്ദീൻ, കേരള റീജണൽ ലാറ്റിൻ കാത്തലിക് അസോസിയേഷൻ, നാഷണലിസ്റ്റ് കേരള കേൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ.ഡി.എ സംസ്ഥാന സമിതി അംഗവുമായ എം.എൻ. ഗിരി, ആർ.എസ്.പി ജില്ലാ കമ്മിറ്റി, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്‌ണമാചാരി, മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ, കേരള കാത്തലിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തുടങ്ങിയവർ അനുശോചിച്ചു.