ബോധവത്കരണ സെമിനാർ

Wednesday 23 July 2025 1:41 AM IST

കാക്കനാട്: എറണാകുളം സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ പട്ടികജാതി,​ പട്ടികവർഗ്ഗ പ്രമോട്ടർമാർക്കായി പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമം, പൗരാവകാശ സംരക്ഷണ നിയമം എന്നീ വിഷയങ്ങളിൽ ബോധവത്കരണ സെമിനാർ നടത്തി. എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ. മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഫാക്കൽറ്റി അംഗങ്ങളായ അഡ്വ. ചാർളി പോൾ, ജിയാസ് ജമാൽ എന്നിവർ ട്രെയിനിംഗ് ക്ലാസുകൾ നയിച്ചു. ഡി.സി.ആർ.ബി പ്രതിനിധി സുരാജ് അലിശ്ശേരി,​ അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ. പി ശൈലഷ്,​ വി .പി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.