ആമ്പല്ലൂരിൽ പു​സ്ത​ക​ ​പ്ര​കാ​ശ​നം

Wednesday 23 July 2025 1:40 AM IST

ചോറ്റാനിക്കര : നാടകകൃത്ത് ടി.എൻ മോഹനന്റെ ഇല പൊഴിയും കാലം എന്ന നാടകത്തിന്റെ പുസ്തക പ്രകാശന കർമ്മം നടന്നു. ആമ്പല്ലൂർ തോട്ടറ സംസ്കൃത യു.പി സ്കൂൾ നവതി ഹാളിൽ നടന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയ പ്രദീപ് മാളവിക, സാഹിത്യകാരൻ രാജ് കാഞ്ഞിരമറ്റത്തിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ചിത്രാ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം. തോമസ് ഉദ്ഘാടനം ചെയ്തു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.സി. ആർ. ദിലീപ് കുമാർ, കെ.പി. പ്രശാന്ത് കുമാർ, ബെന്നി എം. ജി, ഇ. എൻ ഗോപി, യൂസഫ് കീച്ചേരി, കെ. എസ്. രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു.