യൂക്കോ ബാങ്കിന് 607കോടി രൂപ അറ്റാദായം

Wednesday 23 July 2025 12:43 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ആദ്യ ത്രൈമാസക്കാലയളവിൽ പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്കിന്റെ അറ്റാദായം 607 കോടി രൂപയായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഇക്കാലയളവിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 1582കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 13.51ഉയർന്ന് 5,23,736 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി മുൻ വർഷത്തെ 3.32 ശതമാനത്തിൽ നിന്ന് 2.63 ശതമാനമായി കുറഞ്ഞു. അറ്റ പലിശ വരുമാനം, പലിശയിതര വരുമാനം എന്നിവയിലെ വർദ്ധനയാണ് അറ്റാദായം കുത്തനെ ഉയരാൻ സഹായിച്ചതെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.യുമായ അശ്വനി കുമാർ പറഞ്ഞു.