എം.ഡി.എം.എ: യുവാവ് പിടിയിൽ

Wednesday 23 July 2025 1:43 AM IST

കാക്കനാട്: 8.06 ഗ്രാം എം.ഡി.എം.എയുമായി യുവാവ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിൽ. കാക്കനാട് സ്വദേശി നിജാസാണ് (28) ഇൻഫോപാർക്കിന് സമീപം പാടത്തികരയിൽ വച്ച് പിടിയിലായത്. ഇൻഫോപാർക്ക് ഇൻസ്പെക്ടർ ജെ.സജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺ കുമാർ, പ്രദീപ്, ബദർ, സിവിൽ പോലീസ് ഓഫീസർമാരായ കണ്ണൻ, ബിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. രാത്രി വൈകി വീട്ടിൽ നിന്നിറങ്ങുന്ന പ്രതി രാത്രികാല കടകളും മറ്റും കേന്ദ്രീകരിച്ച് ഇടപാടുകാരെ കണ്ടെത്തുകയും വാട്‌സ് ആപ്പ് വഴി ബന്ധപ്പെട്ട് പണം വാങ്ങി ഇടപാടുകൾ നടത്തുകയാണ് ചെയ്തിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.