'അവഗണന നിറുത്തണം'

Wednesday 23 July 2025 1:53 AM IST

കൊച്ചി: കേരളാ സ്‌കൂൾ കലോത്സവത്തിൽ സംസ്‌കൃതോത്സവത്തെ ബാധിക്കുന്ന മാന്വൽ ഭേദഗതി ഉത്തരവ് പിൻവലിക്കണമെന്ന് യോഗക്ഷേമസഭാ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. സ്‌കൂൾ കലോത്സവത്തിൽ സംസ്‌കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടിക്ക് കഴിഞ്ഞ വർഷം വരെ പൊതു മത്സരങ്ങളിലേതിനു സമാനമായി സംസ്‌കൃതോത്സവത്തിലും മൂന്ന് വ്യക്തിഗത ഇനങ്ങൾക്കും രണ്ട് ഗ്രൂപ്പ് ഇനങ്ങൾക്കും പങ്കെടുക്കാമായിരുന്നു. പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ മാന്വൽ ഭേദഗതി ഉത്തരവു പ്രകാരം ഈ അവസരം കുട്ടിയ്ക്ക് നഷ്ടപ്പെടും. വർഷങ്ങളായി അംഗീകരിച്ച് നടത്തിവരുന്ന രീതിക്ക് തടസം സൃഷ്ടിക്കുന്ന ഭേദഗതി ഉടനടി പിൻവലിക്കണമെന്നും അക്കീരമൺ ആവശ്യപ്പെട്ടു.