നിസാർ ഉപഗ്രഹ വിക്ഷേപണം 30ന്
Wednesday 23 July 2025 12:08 AM IST
തിരുവനന്തപുരം: ഇന്ത്യയുടേയും അമേരിക്കയുടേയും സംയുക്ത സംരംഭമായ നിസാർ ഉപഗ്രഹം 30ന് വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു. ശ്രീഹരിക്കോട്ടെയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വൈകിട്ട് 5.40നാണ് വിക്ഷേപണം. ഐ.എസ്.ആർ.ഒ.യുടെ ജി.എസ്.എൽ.വി. എഫ്. 16 റോക്കറ്റാണിതിന് ഉപയോഗിക്കുന്നത്. ഒാരോ 12ദീവസത്തിലും ഭൂമിയെ പൂർണ്ണമായി നിരീക്ഷിക്കുന്ന ഉപഗ്രഹമാണിത്. പത്തുവർഷത്തെ ഗവേഷണത്തിനൊടുവിലാണ് വിക്ഷേപണം നടത്തുന്നത്.