സീനിയർ അത്‌ലറ്റിക്സ് : പാലക്കാട് ജേതാക്കൾ
Tuesday 22 July 2025 11:34 PM IST
തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ല ജേതാക്കളായി. രണ്ട് ദിവസമായി നടന്ന മീറ്റിൽ 168 പോയിന്റാണ് പാലക്കാട് നേടിയത്.152 പോയിന്റുമായി കോട്ടയം രണ്ടാമത്തെത്തി. 142.5 പോയിന്റുള്ള എറണാകുളമാണ് മൂന്നാം സ്ഥാനത്ത്.ആതിഥേയരായ തിരുവനന്തപുരം 121 പോയിന്റുമായി നാലാം സ്ഥാനത്തായി.