കാൽക്കോടി സമ്മാനവുമായി കേരള പ്രിമിയർ ചെസ് ലീഗ്
Tuesday 22 July 2025 11:39 PM IST
രജിസ്ട്രേഷൻ ഇനി എട്ടുദിവസം കൂടി
തിരുവനന്തപുരം : പ്രിമിയർ ചെസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ചെസ് ലീഗിന്റെ രജിസ്ട്രേഷൻ ഒക്ടോബർ 30ന് അവസാനിക്കും. കേരള പ്രീമിയർ ചെസ് ലീഗ് എന്ന് പേരിട്ടിരിക്കുന്ന ടൂർണമെന്റ് സെപ്തംബർ 6, 7 തീയതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആകെ സമ്മാനത്തുക 25 ലക്ഷമാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ചെസ് ലീഗ് കാഷ്പ്രൈസാണിത്.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ടീമുകൾ മത്സരിക്കും. ഒൻപത് വയസിന് താഴെയുള്ളവർ മുതൽ 56 വയസുവരെയുള്ളവർക്ക് ടീമുകളിൽ ഇടമുണ്ടാകും. ചാമ്പ്യൻ ടീമിന് പത്ത് ലക്ഷം ലഭിക്കും. രണ്ടാം സ്ഥാനം 7 ലക്ഷം, മൂന്നാം സ്ഥാനം 4 ലക്ഷം, നാലാം സ്ഥാനം 3 ലക്ഷം എന്നിങ്ങനെയാണ് സമ്മാന ഘടന.വിശദ വിവരങ്ങൾക്ക് : 8714881281.