കർഷകസംഘം മാർച്ചും ധർണയും
Wednesday 23 July 2025 12:02 AM IST
പന്തളം : വർദ്ധിപ്പിച്ച രാസവള വില കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണയും പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി സി.കെ.രവിശങ്കർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.ആർ.മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. എസ്.കൃഷ്ണകുമാർ, എ.ഫിറോസ്, സി.രാഗേഷ് , ബി.പ്രദീപ്, പി.കെ.വാസുപിള്ള, കെ.എച്ച്.ഷിജു, സുധ രാജൻ, അയ്‌നി സന്തോഷ് എന്നിവർ സംസാരിച്ചു.