കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു
Wednesday 23 July 2025 12:07 AM IST
തിരുവല്ല : എം.സി റോഡിൽ തിരുമൂലപുരത്ത് മൂന്ന് കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ചെങ്ങന്നൂരിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാറിന്റെ പിൻഭാഗത്താണ് ഈ കാർ ആദ്യം ഇടിച്ചത്. തൊട്ടുപിന്നാലെ വരികയായിരുന്ന മറ്റൊരു കാറുമായും കൂട്ടിയിടിച്ചു. അപകടത്തിന് കാരണമായ കാറിൽ സഞ്ചരിച്ച ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ നാട്ടുകാർ 108 ആംബുലൻസിൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലേക്കെത്തിച്ചു. നിയന്ത്രണം വിട്ട കാർ ഇടിച്ച ആദ്യ കാറിന്റെ ടയർ പൊട്ടിത്തെറിച്ചു.