ശുചീകരണം ആരംഭിച്ചു
Wednesday 23 July 2025 12:09 AM IST
ചെങ്ങന്നൂർ : മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ നഗരസഭയിൽ ജനകീയ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ഷിബുരാജൻ, റിജോ ജോൺ ജോർജ്, അശോക് പഠിപ്പുരക്കൽ, ടി.വി. പ്രദീപ്കുമാർ, എം.ഹബീബ്, സി.നിഷ, സി.മനോജ്, അശ്വതി ജി.ശിവൻ എന്നിവർ പ്രസംഗിച്ചു. ഇതിന്റെ ഭാഗമായി നഗരസഭയിലെ പൊതുസ്ഥലങ്ങൾ എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും.