ചാന്ദ്രദിനം ആഘോഷിച്ചു
Wednesday 23 July 2025 12:12 AM IST
ചെങ്ങന്നൂർ : ചാന്ദ്രദിനത്തോടനുബന്ധിച്ച് പെരിങ്ങാല ഗവൺമെന്റ് എസ്.വി എൽ.പി സ്കൂളിൽ ചന്ദ്രയാൻ ത്രീയുടെ മാതൃകയും, ആദ്യ ചാന്ദ്രയാത്രികരെ അനുസ്മരിച്ച് മൂന്ന് വിദ്യാർത്ഥികൾ ചാന്ദ്ര യാത്രികരുടെ വേഷം അണിഞ്ഞതും വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. ദിനാഘോഷങ്ങളുടെ ഉദ്ഘാടനം മുളക്കുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് കെ.പി നിർവഹിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന പതിപ്പ്, ചാന്ദ്രദിന ക്വിസ്, വീഡിയോ പ്രദർശനം, ചാന്ദ്ര യാത്രികരുമായി സംഭാഷണം, ചുമർപത്രിക എന്നിവയും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ബ്ലെസി മോൾ.എം, അദ്ധ്യാപകരായ അനൂപ്.വി തോമസ്, സൗമ്യ.എസ്, അഹല്യ ദേവദാസ് എന്നിവർ നേതൃത്വം നൽകി.