ഉമ്മൻചാണ്ടി അനുസ്മരണം

Wednesday 23 July 2025 12:15 AM IST

തണ്ണിത്താേട് : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമ വാർഷികം തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട് കോൺഗ്രസ് ഭവനിൽ ആചരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. എലിസബത്ത് അബു, പി.കെ.ഗോപി, ബിജു മാത്യു, സണ്ണി ചള്ളക്കൽ, വസന്ത് ചിറ്റാർ, പ്രമോദ് താന്നിമൂട്ടിൽ, ഷമീർ തടത്തിൽ,അജയൻ പിള്ള, കെ.വി.സാമുവൽ കിഴക്കേതിൽ, സന്തോഷ് കല്ലേലി , മീരാൻ വടക്കുപുറം, സണ്ണി ഏറത്ത്, സാംകുട്ടി എന്നിവർ സംസാരിച്ചു.