ഓടയുടെ സ്ലാബ് തകർന്ന് മിനിലോറി അപകടം

Wednesday 23 July 2025 12:19 AM IST

റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദമരുതിയിൽ റോഡിന്റെ ഭാഗമായി നിർമിച്ച ഓടയുടെ സ്ലാബ് തകർന്ന് മിനിലോറി അപകടത്തിൽപ്പെട്ടു. മന്ദമരുതി ആശുപത്രിക്കു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്ലാബ് പൊളിഞ്ഞതിനെ തുടർന്ന് വാഹനം ഓടയിലേക്ക് താഴ്ന്നു. മന്ദമരുതിയിലും സമീപപ്രദേശങ്ങളിലും ഓടയുടെ സ്ലാബുകൾ തകർന്ന് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. സംസ്ഥാന പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബുകളാണ് പലയിടത്തും തകർന്നിട്ടുള്ളത്. കെ എസ് ടി പിയുമായി ബന്ധപ്പെട്ടപ്പോൾ, തകർന്ന സ്ലാബുകൾ പുനർനിർമിച്ച് നൽകില്ലെന്ന മറുപടിയാണ് ലഭിച്ചത്.