ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിൽ ഡ്രോൺ നിയന്ത്രണം കർശനം

Wednesday 23 July 2025 12:25 AM IST
ff

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങളിൽ ഡ്രോൺ നിരോധനം കർശനമാക്കി കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കി. ഇവിടെയെല്ലാം 'ഡ്രോൺ നിരോധിത മേഖല' യായി കേരള ഗവൺമെന്റ് ഉത്തരവുകൾ പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിർദ്ദേശങ്ങളുടെ ലംഘനം ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തുടർ നടപടി കൈക്കൊള്ളുമെന്ന് വി.എസ്.എസ്.സി അറിയിച്ചു. വേളിയിലെ വിക്രം സാരാഭായ് സ്‌പേസ് സെൻറ്റർ (വി.എസ്.എസ്.സി), വലിയമലയിലെ ലിക്വിഡ് പ്രോപ്പൽഷൻ സിസ്റ്റംസ്സ് സെൻറ്റർ (എൽ.പി.എസ്.സി.), വട്ടിയൂർക്കാവിലെ ഐ.എസ്.ആർ.ഒ. ഇനർഷ്യൽ സിസ്റ്റംസ്സ് യുണിറ്റ്(ഐ.ഐ.എസ്.യു.), ആലുവയിലെ അമോണിയം പെർക്ലോറേറ്റ് എക്സ്പിരിമെൻറ്റെൽ പ്ലാൻറ്റ് (എ.പി.ഇ.പി) എന്നിവയുടെ രണ്ടുകിലോമീറ്റർ ചുറ്റളവിലാണ് ഡ്രോണുകൾ, ലാൻറ്റേൺ കൈറ്റുകൾ, റിമോട്ട് നിയന്ത്രിത വിമാനങ്ങൾ എന്നിവയ്ക്ക് നിരോധനമുള്ളത്.