വി.എസ് നെതിരെ അധിക്ഷേപം:അദ്ധ്യാപകൻ അറസ്റ്റിൽ
Wednesday 23 July 2025 1:18 AM IST
കിളിമാനൂർ : വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ട അദ്ധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പറമ്പ് എ .എ . നിവാസിൽ വി.അനൂപാണ് അറസ്റ്റിലായത്.ആറ്റിങ്ങൽ ഗവ .മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനാണ്. നവമാദ്ധ്യമത്തിലൂടെ അധിക്ഷേപകരമായ സ്റ്റാറ്റ്സ് ഇട്ടതിനും, സമൂഹത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനുമാണ് കേസ്. വി എസ് ന് ആദരമർപ്പിച്ച് നവമാധ്യമങ്ങളിൽ നിരവധിയാളുകൾ പോസ്റ്റിട്ടിരുന്നു.. ഇതിൽ അസഹിഷ്ണുത പ്രകടിപ്പിച്ചാണ് അനൂപ് വാട്സ്ആപ്പിൽ സ്റ്റാറ്റസിട്ടത്. പ്രാദേശിക സി.പി.എം അംഗങ്ങൾ നഗരൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.