'ആരാണ് അവർ?': വിമർശകർക്ക് മറുപടിയുമായി തരൂർ
Wednesday 23 July 2025 1:19 AM IST
ന്യൂഡൽഹി: തനിക്കെതിരെ വിമർശനമുന്നയിച്ച കെ.മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും മറുപടിയുമായി ശശി തരൂർ എംപി. തന്നെ വിമർശിക്കുന്നവർ ആരാണെന്നും പാർട്ടിയിൽ അവരുടെ സ്ഥാനമെന്താണെന്നും തരൂർ ചോദിച്ചു. വിമർശിക്കുന്നവർക്ക് അതിനുള്ള അടിസ്ഥാനം ഉണ്ടായിരിക്കണമെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. തരൂരിനെ കേരളത്തിലെ കോൺഗ്രസ് വിട്ടെന്നും നടപടി വേണോയെന്ന് ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്നും കെ. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തരൂർ പാർട്ടി വിടുന്നതാണ് നല്ലതെന്നാണ് ഉണ്ണിത്താൻ പറഞ്ഞത്.