ധന്വന്തരീ ഹോമം

Wednesday 23 July 2025 2:28 AM IST

മലപ്പുറം: ആർട് ഒഫ് ലിവിംഗ് വേദിക് ധർമ്മ സംസ്ഥാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ കർക്കടക മാസ മഹാ ധന്വന്തരീ ഹോമത്തിന് കോഡൂർ പൂതൃക്കോവിൽ മഹാ വിഷ്ണു ക്ഷേത്രത്തിലെ പൂജയോടെ തുടക്കമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 20 ഓളം കേന്ദ്രങ്ങളിൽ നടക്കുന്ന ഹോമത്തിന് സാധ്വി ചിന്മയിജിയാണ് നേതൃത്വം നൽകുന്നത്. പണ്ഡിറ്റ് ഓം വിലാസ് , പണ്ഡിറ്റ് പുണ്ഡിക് എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ജില്ലയിലെ ഹോമത്തിന് ആഗസ്ത് 29ന് വിരാമമാകുമെന്ന് കോ.ഓർഡിനേറ്റർ വി.എം ബീന അറിയിച്ചു.