നിക്ഷേപക സംഗമം 

Wednesday 23 July 2025 1:31 AM IST

മലപ്പുറം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ്, ലേബർ വകുപ്പ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, ഫുഡ് സേഫ്റ്റി ലീഗൽ മെട്രോളജി, ജി.എസ്.ടി തുടങ്ങിയ വകുപ്പുകളിൽ ഉദ്യോഗസ്ഥ പ്രതിനിധികളുമായി സംരംഭകർ സംവദിച്ചു.