കരട് പട്ടിക

Wednesday 23 July 2025 1:33 AM IST

മലപ്പുറം: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ നടപടികൾ സ്വീകരിക്കണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം നിർദ്ദേശം നൽകി. കരട് പട്ടിക ജൂലായ് 23 നും അന്തിമപട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം. ഇതിന്റെ ഭാഗമായി അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചുചേർത്ത് വോട്ടർ പട്ടിക പുതുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വിശദീകരിക്കണം. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ആഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം.