'ജീവിക്കുന്നു, ഞങ്ങളിലൂടെ'..... വിഎസിന്റെ വിലാപയാത്ര ആലപ്പുഴയുടെ മണ്ണിൽ

Wednesday 23 July 2025 7:47 AM IST

ആലപ്പുഴ: ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിവെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. ശക്തമായ മഴ പോലും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ എത്തുന്നത്.

സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിന് ശേഷം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടേകാലോടെയാണ് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ നിലവിലെ രീതിയിലാണെങ്കിൽ അതിനിയും മണിക്കൂറുകള്‍ വൈകുമെന്നാണ് കരുതുന്നത്.