സ്വർണവിലയിൽ ഇന്നുണ്ടായത് ഞെട്ടിപ്പിക്കുന്ന മാറ്റം, ഏറ്റവും ഉയർന്ന നിരക്ക്

Wednesday 23 July 2025 10:27 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. പവന് 760 രൂപ വർദ്ധിച്ച് 75,040 രൂപയും ഗ്രാമിന് 95 രൂപ ഉയർന്ന് 9,380 രൂപയുമായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 840 രൂപ വർദ്ധിച്ച് 74,280 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവിലയിൽ 1,680 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവരെ നിരാശയിലാക്കിയിരിക്കുകയാണ്.

ജൂലായ് മാസത്തിന്റെ തുടക്കം മുതൽക്കേ തന്നെ സ്വർണവിലയിൽ പ്രകടമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് ഒമ്പതിനായിരുന്നു. അന്ന് പവന് 72,000 രൂപയായിരുന്നു. ജൂലായ് 18നുശേഷമാണ് സ്വർണവിലയിൽ ഞെട്ടിപ്പിക്കുന്ന കുതിപ്പുണ്ടായത്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാൻ 81,​500 രൂപ വരെ ചെലവാകും. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വർദ്ധിക്കും. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് സംബന്ധിച്ച് വ്യക്തമാക്കാത്തതും വിപണിയില്‍ പ്രധാന ചര്‍ച്ചയാണ്. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 73,​000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും. അതേസമയം,​ സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിക്ക് 129 രൂപയും കിലോഗ്രാമിന് 1,​29,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 128 രൂപയായിരുന്നു.