'ഞങ്ങളുടെ ജീവിതം തകർത്തത് സീരിയൽ നടിയായ ബിഗ്ബോസ് താരം, ഒടുവിൽ സംഭവിച്ചത്'; വെളിപ്പെടുത്തി ആദിത്യന്റെ ഭാര്യ
അന്തരിച്ച സീരിയൽ സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു ചന്ദ്രൻ അടുത്തിടെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ഭർത്താവിന്റെ വിയോഗശേഷം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു രോണു പോസ്റ്റിൽ കുറിച്ചിരുന്നത്. 49 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടെന്നായിരുന്നു രോണുവിന്റെ പോസ്റ്റ്. ഇപ്പോഴിതാ താനും ആദിത്യനുമായുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പിന്നിലുളള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് രോണു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'സാന്ത്വനം, വാനമ്പാടി, ആകാശദൂത് തുടങ്ങിയ ഹിറ്റ് സീരിയലുകൾ സംവിധാനം ചെയ്തത് എന്റെ ഭർത്താവാണ്. ഞങ്ങൾക്കിടയിൽ ചെറിയ പ്രശ്നങ്ങൾ നിലനിന്നിരുന്നു. അത് ചിലർ മുതലെടുക്കുകയായിരുന്നു. ഭർത്താവ് ചിലരെ സാമ്പത്തികമായി സഹായിക്കാൻ തുടങ്ങി. അത് ഒരു സ്ത്രീ മുഖേനയാണ് ആരംഭിച്ചത്. അങ്ങനെ ഞങ്ങളുടെ ജീവിതത്തിൽ മൂന്നാമതൊരാൾ വന്നു. ബിഗ്‌ബോസ് താരമായ സുചിത്ര നായർ വന്നതോടെയാണ് ജീവിതത്തിൽ പ്രശ്നമുണ്ടായത്.
അവരുമായുളള ഭർത്താവിന്റെ സൗഹൃദമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. ഭർത്താവിന്റെ വാനമ്പാടി സീരിയലിന്റെ നായികയായിരുന്നു സുചിത്ര. അങ്ങനെ ഷൂട്ടിംഗ് സെറ്റിൽ വരെ എനിക്ക് പോകേണ്ടി വന്നു. പല സ്ഥലത്തും ഞാൻ പ്രശ്നക്കാരിയായി. ഞങ്ങൾ തമ്മിലുളള പ്രശ്നം മറ്റുളളവർ അറിയേണ്ടി വന്നു. അദ്ദേഹത്തിന്റെ ആരോഗ്യം മോശമായ സമയത്തും ഞാൻ മാത്രമേ ഉണ്ടായിരുന്നുളളൂ. പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോഴാണ് അദ്ദേഹം മരിച്ചത്.
അദ്ദേഹം മരിച്ചതോടെ എല്ലാവരും എനിക്കെതിരെയായി. ദിവസവും 500 രൂപ കിട്ടുന്ന ജോലിയാണ് ഞാൻ ചെയ്യുന്നത്. വീടിന് 49 ലക്ഷം രൂപ ബാദ്ധ്യത ഉണ്ട്. സീരിയൽ നടിയായ ജീജാ സുരേന്ദ്രനാണ് എന്നെ ആ സമയത്ത് സഹായിച്ചത്. കഴിഞ്ഞ വർഷം മക്കളുടെ പഠനത്തിനാവശ്യമായ പണം നടി ചിപ്പി രഞ്ജിത്താണ് തന്നത്. എന്നാൽ ഈ വർഷം അവർ തന്നിട്ടില്ല. അതിന് എനിക്കവരോട് ഒരു പിണക്കവുമില്ല. സുചിത്രയുമായിട്ടുളള പ്രശ്നത്തിൽ ഇടപെട്ടതും ചിപ്പി ചേച്ചിയായിരുന്നു. എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് അടുത്ത ബന്ധുക്കൾ ആശുപത്രിയിൽ വരെ കൊണ്ടുപോയിട്ടുണ്ട്'- രോണു പറഞ്ഞു.