മൺസൂൺ ബമ്പറിന്റെ പത്ത് കോടിയുടെ ഭാഗ്യവാൻ ആരാണ്? ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

Wednesday 23 July 2025 3:49 PM IST

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പർ ലോട്ടറിയുടെ പത്ത് കോടിയുടെ ഒന്നാം സമ്മാനം എംസി 678572 എന്ന ടിക്കറ്റിന്. ഇന്ന് രണ്ട് മണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പയ്യന്നൂരിലെ പിബി രാജീവൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

250 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം പത്ത് കോടിയാണ്. 10 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പർ ടിക്കറ്റിന്റെ രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നൽകുന്നുണ്ട്. മാത്രമല്ല 5,000 രൂപയിൽ തുടങ്ങി 250 രൂപയിൽ അവസാനിക്കുന്ന നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.

ആകെ 34 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചതിൽ ഇന്നലെ ( ജൂലൈ 19 ) ഉച്ചവരെ 31 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയി. 7,56,720 ടിക്കറ്റുകൾ പാലക്കാടും 3,74,660 ടിക്കറ്റുകൾ തിരുവനന്തപുരത്തും 3,35,980 ടിക്കറ്റുകൾ തൃശൂരും ഇതിനോടകം വിറ്റു പോയിട്ടുണ്ട്.