എന്നെ അനുകരിച്ചാൽ താങ്കൾക്ക് എന്ത് കിട്ടും? തുക എത്രയെന്ന് പറഞ്ഞയുടൻ ഇതായിരുന്നു വിഎസ് ചോദിച്ചത്

Wednesday 23 July 2025 4:44 PM IST

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് നടനും മിമിക്രി താരവുമായ മനോജ് ഗിന്നസ്. വി എസിനൊപ്പമുള്ള ഓർമകളും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു. മനോജ് മുമ്പ് വി എസിനെ അനുകരിച്ചുകൊണ്ട് പ്രോഗ്രാമുകൾ ചെയ്തിരുന്നു.

ഒരിക്കൽ ഇക്കാര്യം വിഎസ് മനോജിനോട് ചോദിച്ചു. മാത്രമല്ല തന്നെ അനുകരിച്ചാൽ എത്ര പൈസ കിട്ടുമെന്നും വി എസ് ചോദിച്ചു. ഇക്കാര്യമാണ് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നത്. വി എസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയ സഖാവിനു വിട...

സിനിമാലയിൽ ആദ്യമായി സഖാവിന്റെ രൂപ സാദൃശ്യം ഞാൻ അവതരിപ്പിച്ചു.

ലോക മലയാളികൾ അതേറ്റുവാങ്ങി... ഒരിക്കൽ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു "എന്നെ അനുകരിക്കുന്നതിൽ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം എന്ന്.

അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്.

പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു

"എന്നെ അനുകരിക്കുന്നതിൽ താങ്കൾക്ക് എന്തു കിട്ടുമെന്ന്.

ഞാൻ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്.

" അപ്പോൾ എനിക്കത്രയേ വിലയൊള്ളോ "

എന്ന് പറഞ്ഞു ചിരിച്ചു...

ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ്‌ നേതാക്കളിൽ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസ് ന് കണ്ണീരിൽ കുതിർന്ന

ആദരാഞ്ജലികൾ.