കാപ്പ ചുമത്തി ജയിലിലടച്ചു

Wednesday 23 July 2025 7:33 PM IST

ആലുവ: വധശ്രമക്കേസ് പ്രതി ആലുവ കോമ്പാറ തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (37)നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്. ആലുവ ഈസ്റ്റ്, എടത്തല, ഇൻഫോപാർക്ക്, വരാപ്പുഴ പൊലീസ് സ്റ്റേഷൻ പരിധികളിർ വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. മെയ് 16ന് വരാപ്പുഴയിലെ ബാറിൽ വിഷ്ണു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് വരാപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ആലുവ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എം. കേഴ്സന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.