പോക്സോ കേസിൽ എട്ട് വർഷം തടവ്

Thursday 24 July 2025 12:42 AM IST

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ വരാപ്പുഴ ദേവസ്വംപാടം അപ്പിച്ചമല്ലംപറമ്പിൽ ശരത്തിനെ (29) എട്ട് വർഷം കഠിന തടവും 25,000 രൂപ പിഴയും പറവൂർ അതിവേഗ കോടതി ശിക്ഷിച്ചു. പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴ തുക നൽകിയിലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും അധികതടവ് അനുഭവിക്കണം. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2023 ഫെബ്രുവരിയിൽ പ്രതി ഫേസ്ബുക്കിലുടെ പെൺകുട്ടിയെ പരിചയപ്പെട്ടു. ചാറ്റ് വഴി സ്നേഹത്തിലായ ശേഷം വീട്ടിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയതായാണ് കേസ്. വരാപ്പുഴ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.