മൗനജാഥയും അനുശോചനവും
Thursday 24 July 2025 12:19 AM IST
പരപ്പ: ലോകം കണ്ട ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം, പാർട്ടി സംസ്ഥാന സെക്രട്ടറി, മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ ചുമതലകൾ നിർവഹിച്ച വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ പരപ്പയിൽ മൗന ജാഥയും സർവകക്ഷി അനുശോചനയോഗവും സംഘടിപ്പിച്ചു. ടി.പി. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം പാറക്കോൽ രാജൻ, ലോക്കൽ സെക്രട്ടറി എ.ആർ. രാജു, ഇന്ത്യൻ നേഷണൽ കോൺഗ്രസ് നേതാവ് സിജോ ജോസഫ്, സി.പി.ഐ ജില്ലാ കമ്മറ്റിയംഗം മേരി ജോർജ്, ബി.ജെ.പി നേതാവ് മധു വട്ടിപ്പുന്ന, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം കെ.വി. മാത്യു, മുസ്ലിംലീഗ് നേതാവ് കെ.കെ. താജുദ്ദീൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് സെക്രട്ടറി എം.പി. സലീം സംസാരിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു.