വീൽചെയർ വിതരണം ചെയ്തു
Thursday 24 July 2025 12:52 AM IST
മലപ്പുറം: ജില്ലാ പഞ്ചായത്ത് ബഹുവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വീൽചെയർ വിതരണം ചെയ്തു. 2023ൽ തുടങ്ങിയ പദ്ധതിയിൽ ഇതുവരെ 251 പേർക്ക് വീൽചെയർ നൽകിയിട്ടുണ്ട്. ആകെ 288 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ശേഷിക്കുന്നവർക്ക് വരുംദിവസങ്ങളിൽ നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സെറീന ഹസീബ്, എൻ.എ. കരീം, അംഗങ്ങളായ പി.കെ.സി. അബ്ദുറഹ്മാൻ, കെ.ടി. അഷ്റഫ്, ടി.പി.എം ബഷീർ, ഷെരീഫ , റൈഹാനത്ത് കുറുമാടൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, സാമൂഹിക നീതി വകുപ്പ് ഹെഡ് അക്കൗണ്ടന്റ് മനോജ് മേനോൻ, ക്ലാർക്ക് കെ.സി. അബൂബക്കർ പങ്കെടുത്തു.