അനുശോചിച്ചു

Thursday 24 July 2025 12:54 AM IST
d

പെരിന്തൽമണ്ണ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുശോചിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അനുശോചിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.നജ്മ തബ്ഷീറ, പി.കെ അയമു, അസീസ് പട്ടിക്കാട്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നാലകത്ത് ഷൗക്കത്ത്, കെ.ദിലീപ്, ഗിരിജ, എൻ.വാസുദേവൻ, മുഹമ്മദ് നയീം, ഉമ്മു സൽമ, റജീന, പ്രബീന ഹബീബ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ കെ.പാർവതി, ഹെഡ് ക്ലർക്ക് പി. ശശിധരൻ, ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാരായ പി. അബ്ദുൾ ഗഫൂർ, സി. ഷൗക്കത്ത് അലി, ബ്ലോക്ക് ഉദ്യോഗസ്ഥർ എന്നിവർ അനുശോചനങ്ങൾ രേഖപ്പെടുത്തി.